പാലാ: മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡന്റായിരുന്ന കെ.എം. മാണിയുടെ സ്മരണയ്ക്കായി ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അഞ്ചാമത് കര്‍ഷക, കര്‍ഷകത്തൊഴിലാളി അവാര്‍ഡ് വിതരണം നാളെ ഉച്ചകഴിഞ്ഞ് 3.30 കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
ബാങ്കില്‍നിന്നു വായ്പയെടുത്ത കൃഷിക്കാരില്നിന്നുമാണ് മികച്ച കര്‍ഷകരെ തെരഞ്ഞെടുത്തത്. അതോടൊപ്പം കര്‍ഷകത്തൊഴിലാളി അവാര്‍ഡും അംഗങ്ങളുടെ മക്കളില്‍നിന്നു പഠനത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും.
ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഫില്‍സണ്‍ മാത്യൂസ് കര്‍ഷക അവാര്‍ഡ് വിതരണവും കെ.എം. മാണി അനുസ്മരണ പ്രഭാഷണവും നടത്തും. കര്‍ഷകത്തൊഴിലാളി അവാര്‍ഡ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോസ് ടോമും വിദ്യാഭ്യാസ അവാര്‍ഡുകള്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മായാ രാഹുലും വിതരണം ചെയ്യും.
മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കല്‍, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി, നഗരസഭ വികസനമുന്നണി കണ്‍വീനര്‍ ബിജു പാലൂപടവില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ജോര്ഡിന് കിഴക്കേതലക്കല്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് റീജണല്‍ ഡയറക്ടര്‍ ജോസഫ് തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ. സജിനി കുമാരി, മുന്‍ പ്രസിഡന്റ് കെ.പി. ജോസഫ്, ഭരണസമിതി അംഗം ടി.ജി. ബാബു, സെക്രട്ടറി ജോ പ്രസാദ് എന്നിവര്‍ പ്രസംഗിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഔസേപ്പച്ചന് വാളിപ്ലാക്കല്‍, സെക്രട്ടറി ജോ പ്രസാദ് കുളിരാനി, ബോര്‍ഡ് അംഗങ്ങളായ കെ.പി. ജോസഫ്, പെണ്ണമ്മ ജോസഫ്, ലതിക അജിത്, ടി.ജി. ബാബു, ബെന്നി തെരുവത്ത് ടോമി, വാഴംപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.